ആന - കടുവ സംരക്ഷണത്തിന് ഒഡിഷയ്ക്ക് 35 കോടി രൂപ - കടുവയുടെയും ആനയുടെയും സംരക്ഷണം
ഒഡീഷ ആന - കടുവ സംരക്ഷണത്തിന് നേരിട്ട് സ്വാധീനം ചെലുത്തിയതായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: കടുവയുടെയും ആനയുടെയും സംരക്ഷണത്തിനായി കേന്ദ്രം സ്പോൺസർ ചെയ്ത പദ്ധതി പ്രകാരം 2019-21 കാലയളവിലേക്കായി കേന്ദ്ര സർക്കാർ 35 കോടി രൂപ ഒഡീഷ സർക്കാരിന് അനുവദിച്ചതായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ.
ഇന്ത്യയിലെ കടുവകളെയും ആനകളെയും വേട്ടയാടുന്ന പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യത്തിൽ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നായ ഒഡീഷ ഈ സംരക്ഷണ ശ്രമങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനുമായി സ്വീകരിച്ച ശ്രമങ്ങളെ പ്രധാൻ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സുസ്ഥിരതയ്ക്കും വന്യജീവി സംരക്ഷണത്തിനുമുള്ള നിരന്തരമായ ശ്രമങ്ങളും പ്രകാശ് ജാവദേക്കറുടെ പ്രവർത്തികളും ഇന്ത്യയിലെ കടുവകളെയും ആനകളെയും പോലെ വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.