അമരാവതി: കൊവിഡ് വാക്സിന്‍റെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് ഒരു കോടി കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
ശീതകാല സമ്മേളനത്തിൽ കൊവിഡ് പകർച്ചവ്യാധിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് സംസ്ഥാനത്തിന്‍റെ ആവശ്യം മന്ത്രി സഭയെ അറിയിച്ചത്. ആദ്യ ഘട്ടത്തിൽ ഏഴ് ലക്ഷത്തോളം വരുന്ന മുൻനിര ഉദ്യോഗസ്ഥർക്കും 3.6 ലക്ഷം ആരോഗ്യ പ്രവർത്തകർക്കും 90 ലക്ഷം മുതിർന്ന പൗരന്മാർക്കും സംസ്ഥാനം വാക്സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വാക്സിൻ സൂക്ഷിക്കാനായി രണ്ട് മുതൽ എട്ട് ഡിഗ്രി സെന്‍റിഗ്രേഡിനിടയിൽ കോൾഡ് ചെയിൻ സ്റ്റോറേജ് യൂണിറ്റുകൾ ആവശ്യമാണ്. വാക്സിൻ കൊണ്ടുപോകാനായി 29 ശീതീകരിച്ച വാഹനങ്ങൾക്ക് പുറമേ 4,065 യൂണിറ്റുകളും സ്ഥാപിച്ചു. വാക്സിനേഷൻ പ്രൊഫഷണലുകൾ ചെയ്യേണ്ടതിനാൽ 19,000 എ.എൻ.എം. അധിക പിന്തുണയ്ക്കായി ആശ വർക്കേഴിസിന് പരിശീലനം നൽകുമെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. ഫലപ്രദമായ നടപ്പാക്കലിനായി സംസ്ഥാന സർക്കാർ ഗ്രാമ, മണ്ഡൽ, ജില്ലാതലങ്ങളിൽ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.