ശ്രീനഗര്‍: ജമ്മുകശ്‌മീരിലും ലഡാക്കിലും ഇനി എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഭൂമി വാങ്ങാം. ഈ പ്രദേശങ്ങളില്‍ ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്രം പുതിയ നിയമങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്‌മീര്‍ റീ ഓര്‍ഗനൈസേഷന്‍ മൂന്നാം ഉത്തരവിന്‍റെ കീഴിലാണ് പുതിയ നിര്‍ദേശം. ആര്‍ട്ടിക്കിള്‍ 370 പ്രാബല്യത്തിലിരുന്ന കാലഘട്ടത്തില്‍ ഇത് സാധ്യമായിരുന്നില്ല.
സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം എന്ന നിബന്ധനയാണ് പുതിയ ജമ്മു കശ്‌മീര്‍ ഡെവലപ്‌മെന്‍റ് ആക്‌ടില്‍ ഒഴിവാക്കിയിരിക്കുന്നത്. നിലവിലുള്ള 11 ഭൂമി നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കുകയും ചെയ്‌തിട്ടുണ്ട്. പുതിയ നിയമപ്രകാരം ഭൂമി ഉടമസ്ഥാവകാശം സര്‍ക്കാരിനോ ഏജന്‍സികള്‍ക്കോ അല്ലാതെ കൈമാറാന്‍ സാധിക്കില്ല. കൂടാതെ കാര്‍ഷിക ഭൂമി കര്‍ഷകന് മാത്രമേ വില്‍ക്കാന്‍ സാധിക്കുകയുള്ളു.