ന്യൂഡൽഹി: തദ്ദേശിയമായി നിർമിച്ച വെന്‍റിലേറ്ററുകൾ കയറ്റുമതി ചെയ്യാമെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശത്തിനെ ഉന്നതതല മന്ത്രിമാരുടെ സംഘം അനുകൂലിച്ചു. കൊവിഡ് മരണം ആനുപാതികമായി കുറയുന്ന സാഹചര്യത്തിലും നിലവിലെ കൊവിഡ് മരണ നിരക്ക് 2.15 ശതമാനമായതിനെയും തുടർന്നാണ് തീരുമാനം. നിലവിൽ വെന്‍റിലേറ്ററുകളിലുള്ള ആക്‌ടീവ് കേസുകൾ വളരെ കുറവാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് വെന്‍റിലേറ്ററുകളിൽ 0.22 ശതമാനം രോഗികളാണ് കൊവിഡ് ചികിത്സയിലുള്ളത്. ഉന്നതതല മന്ത്രിമാരുടെ സംഘത്തിന്‍റെ തീരുമാനം ഡയറക്ടർ ജനറൽ ഫോറിൻ ട്രേഡിനെ (ഡിജിഎഫ്‌ടി) അറിയിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തദ്ദേശിയ വെന്‍റിലേറ്ററുകൾക്ക് വിദേശ രാജ്യങ്ങളിൽ പുതിയ വിപണികൾ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ.