ന്യൂഡല്‍ഹി: കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയം ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു. ഉള്ളിവില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ അലോക് വര്‍ധൻ ചതുര്‍വേദിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അനിശ്ചിത കാലത്തേക്കാണ് നിരോധനം. രാജ്യവ്യാപകമായി ഉള്ളി വില വര്‍ധിച്ച സാഹചര്യത്തിലാണ് വില നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടല്‍ നടത്തുന്നത്. വില നിയന്ത്രിക്കുന്നതിനായി സെപ്റ്റംബര്‍ 26ന് കേന്ദ്രമന്ത്രി റാംവിലാസ് പസ്വാൻ കേന്ദ്രത്തോട് ആവശ്യത്തിനുള്ള ഉള്ളി സംഭരിക്കാൻ ആവശ്യപ്പെട്ടിരുന്നു. വില നിയന്ത്രണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരോടും വിതരണക്കാരോടും സംസാരിക്കാനായി രണ്ട് സെക്രട്ടറി തല ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും പസ്വാൻ ട്വീറ്റ് ചെയ്‌തു.
![Centre prohibits export of all varieties of onions with immediate effect ഉള്ളികയറ്റുമതിക്ക് കടിഞ്ഞാണിട്ട് കേന്ദ്രം തീരുമാനം ഉള്ളിവില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/4590465_-onionnew.jpg)