ന്യൂഡൽഹി: കേരളത്തിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ.
ഒരു മൃഗത്തെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ഭക്ഷണത്തിൽ പടക്കം നിറച്ച് കൊടുക്കുകയും അത് വായിൽ പൊട്ടിത്തെറിച്ച് കൊല്ലപ്പെടുകയും ചെയ്തുവെങ്കിൽ ഇന്ത്യയുടെ സംസ്കാരമല്ല. സംഭവത്തെ ഗൗരവമായാണ് കേന്ദ്രം കാണുന്നത്.
വനത്തിലെ ജല ലഭ്യതകുറവും ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യവും പരിഹരിക്കുന്നതിന് നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ 27 നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കാട്ടാന ചെരിഞ്ഞത്. സൈലന്‍റ് വാലി ദേശീയോദ്യാനത്തിന് സമീപം കൃഷിയിടത്തില്‍ കാട്ടുപന്നിക്കൊരുക്കിയ കെണിയില്‍ ഗർഭിണിയായ ആന അകപ്പെടുകയായിരുന്നു.