മുംബൈ: സംസ്ഥാനത്തെ കേസുകൾ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. സിബിഐ ഇപ്പോൾ അന്വേഷിക്കുന്ന കേസുകളെ തീരുമാനം ബാധിക്കില്ലെന്ന് മഹാരാഷ്ട്ര സർക്കാർ ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. സർക്കാർ ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്വാഡാണ് ഉത്തരവിറക്കിയത്.
സംസ്ഥാനവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സിബിഐ സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി വാങ്ങണം. നേരത്തെ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ മുതലായ സംസ്ഥാനങ്ങൾ തങ്ങളുടെ അധികാരപരിധിയിൽ വരുന്ന കേസുകൾ സിബിഐ അന്വേഷിക്കുന്നത് അനുവദിക്കുന്നതിനുള്ള പൊതു സമ്മതം പിൻവലിച്ചിരുന്നു.