ന്യൂഡല്‍ഹി: ഭരതനാട്യം നര്‍ത്തകിയും സംഗീത അക്കാദമി മുന്‍ ചെയര്‍പേഴ്‌സണുമായ ലീല സാംസണെതിരെ സിബിഐ കേസെടുത്തു. ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷന്‍റെ കൂത്തമ്പലം ഓഡിറ്റോറിയത്തിന്‍റെ നവീകരണത്തിനായി 7.02 കോടി രൂപ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് കേസെടുത്തത്.പത്മശ്രീ അവാര്‍ഡ് ജേതാവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ മുന്‍ ചെയര്‍പേഴ്‌സണുമാണ് ലീല സാംസണ്‍.
ഫൗണ്ടേഷന്‍റെ അന്നത്തെ ഉദ്യോഗസ്ഥരായ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ എസ് രാമചന്ദ്രന്‍, എഞ്ചിനീയറിംഗ് ഓഫീസര്‍ വി ശ്രീനിവാസന്‍, എന്നിവര്‍ക്കെതിരെയും കേസെടുത്തു. നവീകരണ ജോലികള്‍ക്കായുള്ള കരാര്‍ പൊതു ധനകാര്യ ചട്ടങ്ങള്‍ ലംഘിച്ച് കണ്‍സള്‍ട്ടന്‍റ് ആര്‍ക്കിടെക്ട് കാര്‍ഡിന് ഫൗണ്ടേഷന്‍റെ ഉദ്യോഗസ്ഥര്‍ നല്‍കിയതായി സാംസ്കാരിക മന്ത്രാലയത്തിന്‍റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ പറഞ്ഞു.