ETV Bharat / bharat

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി പൊലീസ് കേസെടുത്തു - സെക്ടർ 66-67 ക്രോസിങ്

മുഖ്യമന്ത്രിയെ കൊല്ലുന്നതിന് 10 ലക്ഷം ഡോളർ വാഗ്ദാനം ചെയ്‌ത് പഞ്ചാബിൽ പോസ്‌റ്റുകൾ ഒട്ടിച്ചിരുന്നു.

Case lodged over 'death threat' to Punjab CM  പഞ്ചാബ് മുഖ്യമന്ത്രി  അമരീന്ദർ സിങ്  ചണ്ഡിഗഢ്  സെക്ടർ 66-67 ക്രോസിങ്  പഞ്ചാബ് മുഖ്യമന്ത്രി വാർത്തകൾ
പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി പൊലീസ് കേസെടുത്തു
author img

By

Published : Jan 2, 2021, 5:57 PM IST

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ വധഭീഷണി മുഴക്കിയ പോസ്റ്ററിൽ പൊലീസ് കേസെടുത്തു. അജ്ഞാതരായ ആൾക്കാർക്കെതിരെയാണ് കേസ്. മുഖ്യമന്ത്രിയെ കൊല്ലുന്നതിന് 10 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തതായിരുന്നു പോസ്റ്റുകളെന്ന് പൊലീസ് പറഞ്ഞു. സെക്ടർ 66-67 ക്രോസിംഗിന് സമീപം ഗൈഡ് മാപ്പിലാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.

പോസ്റ്ററിൽ എഴുതിയിരുന്ന ഇമെയിൽ ഐഡിയും, സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളുടെ ഫൂട്ടേജുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.