ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി. പ്രസ്‌താന പിന്‍വലിക്കില്ലെന്ന നിലപാടിലാണ് പ്രശാന്ത് ഭൂഷൻ. കോടതി ബലംപ്രയോഗിച്ച് മാപ്പുപറയിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. നിയമത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി മാപ്പ് പറയാനാകില്ലെന്നും ശിക്ഷ വിധിച്ച് പ്രശാന്ത് ഭൂഷണെ രക്ഷസാക്ഷിയാക്കരുതെന്നും ധവാൻ കോടതിയില്‍ പറഞ്ഞു. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമോ പ്രസ്താവനയോ പിന്‍വലിക്കില്ലെന്നും ദയയല്ല നീതിയാണ് ആവശ്യപ്പെടുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. അതേസമയം പ്രശാന്ത് ഭൂഷണ് എന്ത് ശിക്ഷ നല്‍കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷകനോട് ചോദിച്ചു. പ്രശാന്ത് ഭൂഷന്‍റെ എല്ലാ പ്രസ്താവനകളും മനസിലാക്കാൻ കഴിയില്ലെന്നും മുപ്പത് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു അഭിഭാഷകനെന്ന നിലയിൽ പ്രശാന്ത് ഭൂഷൺ പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും അരുൺ മിശ്ര അഭിപ്രായപ്പെട്ടു. വിവാദമായ ട്വീറ്റില്‍ മാപ്പ് നല്‍കാൻ ഇന്നലെ വരെയാണ് കോടതി പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിരുന്നത്. ശേഷം ഇന്ന് രാവിലെയും അര മണിക്കൂര്‍ നല്‍കിയിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രശാന്ത് ഭൂഷണ്.
പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് വിധി പറയാൻ മാറ്റി - പ്രശാന്ത് ഭൂഷണ്‍
കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമോ പ്രസ്താവനയോ പിന്‍വലിക്കില്ലെന്നും ദയയല്ല നീതിയാണ് ആവശ്യപ്പെടുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.