ETV Bharat / bharat

ലോക്ക് ഡൗണിന് ശേഷം രാജ്യത്തിന്‍റെ സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വഴി വ്യക്തമാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ലോക്ക് ഡൗണിന്‍റെ യഥാർഥ ആഘാതം ഇതു വരെ വ്യക്തമായിട്ടില്ലെന്നും നിരവധിയാളുകൾക്ക് ജോലി നഷ്ടപ്പെടുകയും ബിസിനസുകളിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തതായി അദ്ദേഹം പറയുന്നു.

author img

By

Published : May 8, 2020, 12:17 PM IST

Amarinder Singh urges PM  Punjab CM urges PM  strategy post Lockdown 3.0  Lockdown 3.0  define the way forward
പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഡ്: ലോക്ക് ഡൗണിന് ശേഷമുള്ള രാജ്യത്തിന്‍റെ സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വഴി വ്യക്തമായി നിർവചിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്.

നിലവിലുള്ള മാനദണ്ഡം അനുസരിച്ച് കൊവിഡിനെ തടഞ്ഞ് നിറുത്തുക മാത്രമല്ല സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വഴി നിർവചിക്കുകയും വേണമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അമരീന്ദർ സിംഗ് ആവശ്യപ്പെടുന്നു.റവന്യൂ ഗ്രാന്‍റുകള്‍ ഉയർത്തുന്നതിന് പുറമേ നടപ്പുവർഷത്തെ റിപ്പോർട്ട് അവലോകനം ചെയ്യാൻ കേന്ദ്രം 15-ാമത് ധനകാര്യ കമ്മിഷന് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലോക്ക് ഡൗണിന്‍റെ യഥാർഥ ആഘാതം ഇതു വരെ വ്യക്തമായിട്ടില്ലെന്നും നിരവധിയാളുകൾക്ക് ജോലി നഷ്ടപ്പെടുകയും ബിസിനസുകളിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തതായി അദ്ദേഹം പറയുന്നു. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായതിനാൽ ജിഡിപി ഉയരുകയില്ലെന്നും 2020 ഏപ്രിലിൽ പഞ്ചാബിന്‍റെ വരുമാനം 88 ശതമാനം കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പഞ്ചാബ് സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.