ഡെറാഡൂൺ: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്യാൻസർ രോഗിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. കൊവിഡ് വൈറസ് പോസിറ്റീവ് ആയതിന് ശേഷമാണ് ഇയാളെ എയിംസിൽ പ്രവേശിപ്പിച്ചതെന്ന് ഉത്തരാഖണ്ഡ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് വക്താവ് ജെ സി പാണ്ഡെ പറഞ്ഞു. ചാമൻ വിഹാർ സ്വദേശിയായ ഇദ്ദേഹത്തെ ഏപ്രിൽ 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഏപ്രിൽ 30ന് വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. തുടർന്ന് അന്ന് തന്നെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് ഒന്നിന് കുടുംബാഗങ്ങൾ ചേർന്ന് അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിലെ മറ്റ് അംഗങ്ങളെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ മകൻ എയിംസിലെ ഐസൊലേഷൻ വാർഡിലാണെന്നും ജെ സി പാണ്ഡെ പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന കാന്‍സര്‍ രോഗിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
ചാമൻ വിഹാർ സ്വദേശിയായ ഇദ്ദേഹത്തെ ഏപ്രിൽ 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഏപ്രിൽ 30ന് വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു