ഫിലാഡൽഫിയ: പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും തിങ്കളാഴ്ച നിർണായക ദിവസം. യുഎസ് പ്രസിഡന്‍റായി ട്രംപ് തുടരുമോ അതോ ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ട്രംപിനെ മറികടന്ന് വൈറ്റ് ഹൗസിൽ പ്രവേശിക്കുമോ എന്ന് ചോദ്യത്തിന്‍റെ വിധിയെഴുത്ത് നാളെയാണ്. 93 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം വോട്ടുചെയ്തു കഴിഞ്ഞു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ അവസാന ദിവസം ട്രംപ് നോർത്ത് കരോലിന മുതൽ വിസ്കോൺസിൻ വരെ അഞ്ച് റാലികൾ നടത്തും. അതേസമയം, ബൈഡൻ തന്‍റെ ഭൂരിഭാഗം സമയവും പെൻസിൽവാനിയയ്ക്കായി നീക്കിവച്ചിരുന്നു. അവിടെ വിജയം നേടുന്നത് ട്രംപിന്‍റെ വിജയ ശതമാനം താഴ്ത്താനുള്ള ഏറ്റവും ഉചിതമായ മാർഗമായാണ് ഡെമോക്രാറ്റുകൾ കാണുന്നത്. കൂടാതെ, നാല് വർഷം മുമ്പ് ട്രംപ് എട്ട് ശതമാനം പോയിന്‍റ് നേടിയ ഒഹായോയിലേക്ക് ബൈഡൻ സന്ദർശനം നടത്തി.
“ബൈഡന്‍റെ പദ്ധതി അമേരിക്കയെ ഒരു ജയിലാക്കി മാറ്റുമെന്നും ഇടതുപക്ഷ കലാപകാരികളെ കൊള്ളയടിക്കാനും ചുട്ടുകൊല്ലാനും സ്വതന്ത്രമായി കറങ്ങി നടക്കാനും അനുവദിക്കുമെന്നും ട്രംപ് ഞായറാഴ്ച അയോവയിൽ നടന്ന ഒരു റാലിയിൽ പറഞ്ഞു. അതേസമയം, വിദ്വേഷവും വെറുപ്പും പങ്ക് വയ്ക്കുന്ന പ്രസിഡന്‍റ് ഭരണത്തിന് അറുതിവരുത്താനുള്ള ശ്രമത്തിലാണ് അമേരിക്കയെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവനയ്ക്ക് ബൈഡൻ മറുപടി നൽകിയത്.
മെയിൽ-ഇൻ ബാലറ്റുകളിലൂടെയും മറ്റും റെക്കോർഡ് എണ്ണം വോട്ടുകൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവയുടെ പട്ടികപ്പെടുത്തൽ കാലതാമസത്തിന് ഇടയാക്കും. മെയിൽ-ഇൻ ബാലറ്റുകൾ തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കുമെന്നും തട്ടിപ്പിന് ഇടയാക്കുമെന്നും കാണിച്ച് ട്രംപ് മാസങ്ങളോളം ആരോപണങ്ങളഴിടച്ചുവിട്ടിരുന്നു. എന്നാൽ മെയിൽ ഇൻ ബാലറ്റുകൾക്ക് പിഴവ് സംഭവിക്കാമെന്നതിൽ യാതൊരു തെളിവും നിരത്താൻ ട്രംപിന് കഴിഞ്ഞില്ലായെന്നതാണ് വാസ്തവം.
സാധ്യമായ നിയമപോരാട്ടങ്ങളുടെ നിഴലിൽ, പെൻസിൽവാനിയ യുഎസ് തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധക്കളമായി മാറി. അയൽനാടായ ഡെലവെയറിൽ താമസിക്കുന്ന ബൈഡനെ സംബന്ധിച്ചിടത്തോളം, പെൻസിൽവാനിയ തന്‍റെ പ്രചാരണത്തിന്‍റെ കേന്ദ്രബിന്ദുവാണ്. വോട്ടുകൾ നേടുന്നതിൽ നിന്ന് ട്രംപിനെ തടയുന്നതിനുള്ള ഒരു കോട്ടയാണ് ബൈഡന് പെൻസിൽവാനിയ എന്ന് തന്നെ പറയാം. അദ്ദേഹവും വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസും തങ്ങളുടെ പ്രചരണത്തിന്‍റെ 60 ശതമാനത്തോളം നിക്ഷേപിച്ചിരിക്കുന്നതും ഇവിടെ തന്നെ..
ട്രംപിന് ലീഡ് ഉണ്ടായിരുന്നിട്ട് പോലും വിജയിക്കാനാവാതെ പോയ ഒഹായോയിലേക്ക് ബൈഡൻ തന്‍റെ അവസാന ശ്രമം നീട്ടി. ട്രംപ് ശക്തികേന്ദ്രങ്ങളായ അയോവ, ടെക്സസ്, ജോർജിയ എന്നിവിടങ്ങളിലേക്ക് ഡെമോക്രാറ്റുകളുടെ ഏറ്റവും ജനപ്രിയ നേതാവ് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ പ്രചാരണത്തിനിറങ്ങി. പ്രചാരണ പണത്തിന്‍റെ കുറവ് കാരണം ട്രംപിന് ബൈഡനുമായി ഒപ്പത്തിനൊപ്പം മത്സരിക്കാൻ കഴിയുന്നില്ലയെന്നതും വെല്ലുവിളിയാണ്. ട്രംപിന്‍റെ പ്രചരണത്തിന്‍റെ വ്യാപ്തി മാധ്യമങ്ങളെയും റാലികളെയും ആശ്രയിച്ചിരിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ ശക്തിയായ റാലികൾ ഇന്ന് സമാപിക്കും. നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിലും ട്രംപ് റാലി സംഘടിപ്പിക്കും. നാലുവർഷം മുമ്പ് താൻ വിജയിച്ച സംസ്ഥാനങ്ങളിൽ മാത്രമാണ് ട്രംപ് തന്‍റെ അവസാന റൗണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാൻഡ് റാപ്പിഡിലായിരിക്കും ട്രംപിന്‍റെ അവസാനത്തെ അംഗം.
കടുത്ത പ്രതിസന്ധികളും അനിശ്ചിതാവസ്ഥയും നേരിടുന്ന ഒരു സമയത്ത് നടക്കുന്നു എന്നതിനാൽ കൂടിയാവാം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 2020 ഏറെ പ്രാധാന്യമർഹിക്കുന്നത്.