ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് അസമിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 18ന് പണിമുടക്കും. പണിമുടക്കിൽ ഓഫീസുകളും സ്‌കൂളുകളും സ്തംഭിക്കുമെന്നും സർക്കാർ ജീവനക്കാരുടെ സംഘടനയായ സദൗ അസം കര്‍മചാരി പരിഷത് (എസ് എ കെ പി)പറഞ്ഞു.
തുടക്കം മുതലേ സര്‍ക്കാര്‍ ജീവനക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരാണെന്നും നിയമം പിന്‍വലിക്കുന്നതുവരെ എതിര്‍പ്പ് തുടരാനാണ് തീരുമാനമെന്നും എസ്എകെപി പ്രസിഡന്റ് ബസബ് കാലിതാ പറഞ്ഞു.
ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ നാളെ തുടങ്ങുന്ന മൂന്ന് ദിവസത്തെ സത്യഗ്രഹ സമരത്തിന് എസ് എ കെ പി പിന്തുണ നല്‍കും. 11ന് നടന്ന വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി സര്‍ക്കാര്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിലടക്കം പ്ലക്കാര്‍ഡുമായാണ് എത്തിയിരുന്നത്.