ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച അക്രമ സംഭവങ്ങൾ രാജ്യത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും ഈ നിയമവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വേര്‍തിരിവുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്.
-
The CAB & NRC are weapons of mass polarisation unleashed by fascists on India. The best defence against these dirty weapons is peaceful, non violent Satyagraha. I stand in solidarity with all those protesting peacefully against the CAB & NRC.
— Rahul Gandhi (@RahulGandhi) December 16, 2019 " class="align-text-top noRightClick twitterSection" data="
">The CAB & NRC are weapons of mass polarisation unleashed by fascists on India. The best defence against these dirty weapons is peaceful, non violent Satyagraha. I stand in solidarity with all those protesting peacefully against the CAB & NRC.
— Rahul Gandhi (@RahulGandhi) December 16, 2019The CAB & NRC are weapons of mass polarisation unleashed by fascists on India. The best defence against these dirty weapons is peaceful, non violent Satyagraha. I stand in solidarity with all those protesting peacefully against the CAB & NRC.
— Rahul Gandhi (@RahulGandhi) December 16, 2019
ഒരു വിഭാഗം ജനങ്ങള്‍ നിയമത്തെ പിന്തുണക്കുമ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലും ഏപ്രില്‍ മാസത്തില്‍ നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനെയും വിഷയം സാരമായി ബാധിക്കും. ഇത് വോട്ടുധ്രുവീകരണത്തിന് കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പഴിചാരുകയാണ്. എന്‍ആര്‍സിയും സിഎഎയും ബിജെപിയുടെ രാഷ്ട്രീയ ആയുധങ്ങളും ധ്രുവീകരണ തന്ത്രവുമാണെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ അസദുദ്ദീന്‍ ഒവൈസി, അമാനത്തുല്ല ഖാന്‍ തുടങ്ങിയവന്‍ മുഹമ്മദലി ജിന്നയെപ്പോലെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി ദേശീയ നേതാവ് സാംബിത് പത്ര വിമര്‍ശിച്ചു. മറുവശത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്ട്രീയ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും സാംബിത് പത്ര പറഞ്ഞു. പശ്ചിമ ബംഗാളിലെ സാഹചര്യമനുസരിച്ച് സമുദായ വോട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏത് ഏതെങ്കിലും സംസ്ഥാനത്ത് അക്രമസംഭവങ്ങൾ നടന്നാൽ അത് വോട്ടെടുപ്പിനെ ബാധിക്കാറുണ്ടെന്ന് രാഷ്ട്രീയ വിദഗ്ധനായ രത്തൻമണി ലാൽ പറയുന്നു. മതപരവും വൈകാരികവുമായ അഭിപ്രായ ഭിന്നതകള്‍ ആളുകളെ ധ്രുവീകരിക്കുക മാത്രമാണ് ചെയ്യുന്നത്. സിഎഎയെ പിന്തുണക്കുന്ന ഭൂരിഭാഗവും ബിജെപിക്കൊപ്പം നില്‍ക്കുമെന്നും മറുഭാഗം പ്രതിപക്ഷത്തും നില്‍ക്കുമെന്നുറപ്പാണ്. ഈ സാഹചര്യങ്ങളെ എങ്ങനെ കണക്കിലെടുക്കുന്നു എന്നതിലായിരിക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവി.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ നിർണായകമാണ്. സമുദായ ധ്രുവീകരണം അവിടെ ബിജെപിക്ക് അനുകൂലമായേക്കാം. പക്ഷേ, ഡല്‍ഹിയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന അക്രമ സംഭവങ്ങള്‍ പ്രതികൂലമാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി പൊലീസ് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലാണെന്നത് തന്നെ കാര്യം. അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഡല്‍ഹി പൊലീസിന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. അങ്ങനെ വരുമ്പോള്‍ അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിലേക്കും എത്തും.