ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം സംസ്ഥാത്ത് നടപ്പാക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി - രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

കേന്ദ്രസർക്കാർ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിമാർക്ക് സാധിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പമാർശത്തിന് പിന്നാലെയാണ് ഗെഹ്ലോട്ടിന്‍റെ പ്രസ്താവന

Ashok Gehlot  Rajasthan Chief Minister  No CAA, NRC in Rajasthan  രാജസ്ഥാൻ മുഖ്യമന്ത്രി  പൗരത്വ ഭേദഗതി നിയമം സംസ്ഥാത്ത് നടപ്പാക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി  പൗരത്വ ഭേദഗതി നിയമം സംസ്ഥാത്ത് നടപ്പാക്കില്ല  പൗരത്വ ഭേദഗതി നിയമം  പൗരത്വ ഭേദഗതി നിയമം പ്രതിഷേധം  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.  ഡൽഹി രാം ലീല മൈതാനിയില്‍ ബിജെപി റാലി
പൗരത്വ ഭേദഗതി നിയമം സംസ്ഥാത്ത് നടപ്പാക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി
author img

By

Published : Dec 22, 2019, 11:42 PM IST

ജയ്പൂർ: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവർത്തിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സിഎഎക്കെതിരായ റാലിയിലാണ് ഗെഹ്ലോട്ടനിന്‍റെ പരാമർശം. കേന്ദ്രസർക്കാർ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിമാർക്ക് സാധിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പമാർശത്തിന് പിന്നാലെയാണ് ഗെഹ്ലോട്ടിന്‍റെ പ്രസ്താവന.

താൻ തുറന്ന മനസോടെയാണ് ഇക്കാര്യം പറയുന്നതെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. ബെജെപിയുടെ സഖ്യകക്ഷികൾ ഭരിക്കുന്ന ബിഹാറിലേയും പിന്തുണ നൽകിയ ഒഡീഷ മുഖ്യമന്ത്രിയും ഉൾപ്പെടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പൊതുവികാരം മനസിലാക്കി പ്രധാനമന്ത്രി നിയമത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നിയമം സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയാലേ പറ്റുള്ളുന്നും അങ്ങനെയല്ലാതെ സത്യപ്രതിജ്ഞാ ലംഘനം നടത്താൻ മുഖ്യമന്ത്രിമാർക്ക് സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി രാം ലീല മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉൾപ്പെടെ പത്തോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.