മുംബൈ: ബൈക്കുല്ല വനിതാ ജയിലിലെ 54കാരിക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. ഓക്സിജൻ സാച്ചുറേഷൻ ലെവൽ 90 ശതമാനത്തിൽ താഴെയായതിനെ തുടർന്ന് കഴിഞ്ഞാഴ്ച ഇവരെ ജെജെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ വൈറസ് നെഗറ്റീവ് ആയിരുന്നു. ശനിയാഴ്ച വീണ്ടും നടത്തിയ പരിശോധനയിൽ വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ഇവർ ഇപ്പോൾ സെന്‍റ് ജോർജ്ജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നേരത്തെ ആർതർ റോഡ് ജയിലിലെ 77 തടവുകാർക്കും 26 ഉദ്യോഗസ്ഥർക്കും അണുബാധ ബാധിച്ചതായി കണ്ടെത്തിയിരുന്നു.
ബൈക്കുല്ല വനിതാ ജയിലില്‍ 54കാരിക്ക് കൊവിഡ്
ഓക്സിജൻ സാച്ചുറേഷൻ ലെവൽ 90 ശതമാനത്തിൽ താഴെയായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഇവരെ ജെജെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.