ETV Bharat / bharat

തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ആത്മഹത്യാശ്രമം

ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക നഷ്‌ടമാണ് നസറുദ്ദീനെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത്

businessman Suicide attempt  Telanagana  KCR  Mohammed Nazeeruddin  Hyderabad  Lockdown  Businessman attempts suicide near CM residence  തെലങ്കാന മുഖ്യമന്ത്രി  ആത്മഹത്യാശ്രമം  ഹൈദരാബാദ്  കെ.ചന്ദ്രശേഖര്‍ റാവു  ബിസിനസുകാരൻ ആത്മഹതക്ക് ശ്രമിച്ചു  ലോക്ക് ഡൗൺ  സാമ്പത്തിക നഷ്‌ടം  തെലങ്കാന
തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ആത്മഹത്യാശ്രമം
author img

By

Published : May 18, 2020, 12:16 PM IST

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ വസതിക്ക് സമീപം ബിസിനസുകാരൻ ആത്മഹതക്ക് ശ്രമിച്ചു. ഹൈദരാബാദിലെ മലക്‌പേട്ടില്‍ ചെരുപ്പ് വ്യാപാരം നടത്തുന്ന മുഹമ്മദ് നസറുദ്ദീൻ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക നഷ്‌ടമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ശരീരത്ത് പെട്രോൾ ഒഴിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇയാളെ പൊലീസ് തടഞ്ഞു. നസറുദ്ദീന്‍റെ കയ്യില്‍ നിന്ന് പൊലീസ് തീപ്പെട്ടി തട്ടിയെടുക്കുകയും ഇയാളുടെ ദേഹത്ത് വെള്ളം ഒഴിക്കുകയും ചെയ്‌തു. നസറുദ്ദീൻ ഒരു സ്വാകാര്യ ചിട്ടിക്കമ്പനിയില്‍ നിന്ന് 20 ലക്ഷം രൂപ വായ്‌‌പയെടുത്തിരുന്നു. ലോക്ക് ഡൗൺ കാരണം കച്ചവടം ഇല്ലാത്തതിനാൽ തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും കുടുംബത്തെ പോറ്റാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും നസറുദ്ദീൻ പൊലീസിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.