ETV Bharat / bharat

യുപിയില്‍ വാഹനാപകടത്തില്‍ 10 പേർ വെന്തുമരിച്ചു - യുപി വാഹനാപകടം

ഫറൂഖാബാദില്‍ നിന്ന് ജയ്‌പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

kannauj bus accident  bus catches fire in kannauj  45 passengers injured  യുപി വാഹനാപകടം  10 പേർ വെന്തുമരിച്ചു
യുപിയില്‍ വാഹനാപകടത്തില്‍ 10 പേർ വെന്തുമരിച്ചു
author img

By

Published : Jan 11, 2020, 9:15 AM IST

Updated : Jan 11, 2020, 10:07 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ കനൗജില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് കത്തി 10 പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഡബിൾ ഡെക്കർ ബസാണ് കനൗജ് ജില്ലയിലെ ദേവാർ മാർഗില്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു അപകടമുണ്ടായത്.

യുപിയില്‍ വാഹനാപകടത്തില്‍ 10 പേർ വെന്തുമരിച്ചു

ഫറൂഖാബാദില്‍ നിന്ന് ചിബ്രമാവു വഴി രാജസ്ഥാനിലെ ജയ്‌പൂരിലേക്ക് പോവുകയായിരുന്നു ബസില്‍ 45 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഐ.ജി മോഹിത് അഗർവാൾ വ്യക്‌തമാക്കി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്ട്രേറ്റിനോടും പൊലീസിനോടും നിർദ്ദേശിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അനുശോചനം അറിയിച്ചു.

Intro:Body:Conclusion:
Last Updated : Jan 11, 2020, 10:07 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.