ETV Bharat / bharat

കെട്ടിടം പൊളിച്ച് മാറ്റാന്‍ ശ്രമിക്കവെ തകർന്ന് വീണു; ഒരാൾക്ക് പരിക്ക്

മൗലാന ഷൗക്കത്ത് അലി റോഡിലെ മൂന്ന് നില കെട്ടിടമാണ് പൊളിച്ചുമാറ്റുന്നതിനിടെ തകര്‍ന്ന് വീണത്.

മൂന്ന് നില കെട്ടിടം തകർന്നു
author img

By

Published : Jul 28, 2019, 10:33 AM IST

മുംബൈ: കാലപ്പഴക്കമേറിയ കെട്ടിടം പൊളിക്കാൻ ശ്രമിക്കവെ ഒരു വശം തകർന്ന് തൊഴിലാളിക്ക് പരിക്കേറ്റു. മുംബൈയിൽ ജെ ജെ ആശുപത്രിക്ക് സമീപം പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മൗലാന ഷൗക്കത്ത് അലി റോഡിലെ മൂന്ന് നില കെട്ടിടമാണ് പൊളിച്ച് മാറ്റുന്നതിനിടെ തകർന്ന് വീണത്. കെട്ടിടം പൊളിച്ചുമാറ്റാൻ ചുമതലപ്പെടുത്തിയ തൊളിലാളിക്കാണ് പരിക്കേറ്റത്. അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്‌ച മുമ്പ് സമാന രീതിയിൽ മുംബൈയില്‍ മറ്റൊരു അപകടം നടന്നിരുന്നു. അപകട ഭീഷണി നേരിടുന്ന പതിനായിരത്തിലധികം കെട്ടിടങ്ങൾ മുംബൈയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Intro:Body:

https://www.indiatoday.in/india/story/mumbai-building-shaukat-ali-road-collapses-injured-1574366-2019-07-28

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.