കൊൽക്കത്ത: കൊൽക്കത്തയിലെ ബൗബസാർ മേഖലയിലെ മൂന്ന് നിലകെട്ടിടം പൊളിഞ്ഞുവീണു. ഈ ഭാഗത്ത് ഈസ്റ്റ്-വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമായി തുരങ്ക നിർമാണം നടന്നുവരികയായിരുന്നു. ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കൊൽക്കത്ത-ഹൗറ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഹൂഗ്ളി നദിയുടെ അടിയിലൂടെയാണ് തുരങ്കം നിർമ്മിക്കുന്നത്. കൊൽക്കത്തയുടെ ജനപ്പെരുപ്പമുള്ള മേഖലകളിൽ കൂടിയാണ് മെട്രോയുടെ നടപ്പാത കടന്നുപോകുന്നത്. ഈ മേഖലയിലെ കെട്ടിടങ്ങളെല്ലാം ഏറെ പഴക്കം ചെന്നതാണ്.
കൊൽക്കത്തയിൽ മൂന്ന് നിലകെട്ടിടം പൊളിഞ്ഞു വീണു - ബൗബസാർ
കൊൽക്കത്തയിലെ ബൗബസാർ മേഖലയിലാണ് മൂന്ന് നിലകെട്ടിടം പൊളിഞ്ഞുവീണത്. ആളപായമില്ലെന്ന് റിപ്പോര്‍ട്ട്