മുംബൈ: താനെയിലെ ഭിവണ്ടിയില്‍ കെട്ടിടം തകർന്ന സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 30 വര്‍ഷം പഴക്കമുള്ള കെട്ടിടം പുലർച്ചെ മൂന്ന് മണിയോടെയാണ് തകർന്നത്. കുട്ടികളടക്കം പത്ത് പേർ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. കെട്ടിടത്തിൽ ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കെട്ടിടത്തിൽ 40 ഫ്ലാറ്റുകളിലായി നൂറ്റിയമ്പതോളം പേരാണ് താമസിച്ചിരുന്നത്.
അതേസമയം ഭിവണ്ടി- നിസാംപൂർ മുനിസിപ്പൽ കോർപ്പറേഷൻ പട്ടികയിൽ ഈ കെട്ടിടം ഉണ്ടായിരുന്നില്ലെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേനയും മുനിസിപ്പൽ കോർപ്പറേഷൻ സംഘവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും സേന അറിയിച്ചു.
താനെയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം - ഭിവണ്ടിയില്‍ കെട്ടിടം തകർന്ന് അപകടം