ETV Bharat / bharat

ഇടക്കാല ബജറ്റ് ഇന്ന്; ജനപ്രിയ പദ്ധതികള്‍ക്ക് സാധ്യത - ഉടക്കാല ബജറ്റ്

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കായിരിക്കും ബജറ്റ് അവതരണം. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലായിരിക്കും ബജറ്റ് അവതരിപ്പിക്കുക.

pg
author img

By

Published : Feb 1, 2019, 8:32 AM IST

ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ കൂടുതലുണ്ടാകാനാണ് സാധ്യത. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍, വായ്പാ പലിശയിളവുകൾ, കാര്‍ഷിക കടം എഴുതിത്തള്ളല്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് അക്കൗണ്ടിലേക്ക് പണം എത്തിക്കല്‍, കൂടുതൽ മെച്ചപ്പെട്ട താങ്ങുവില സ്കീം എന്നിവ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാന കസ്റ്റംസ് തീരുവ പുനർനിർണയിക്കുമെന്നും സൂചനയുണ്ട്.

ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ സഭയില്‍ വയ്ക്കാറുണ്ട്. എന്നാല്‍ സര്‍വേ സമര്‍പ്പിച്ചിട്ടില്ല എന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്. നേരത്തെ ഫെബ്രുവരി അവസാന ദിവസം അവതരിപ്പിച്ചിരുന്ന ബജറ്റ് ഫെബ്രുവരി ആദ്യ പ്രവൃത്തി ദിവസത്തിലേക്ക് മാറ്റിയതും റെയില്‍വേ ബജറ്റ് പൊതു ബജറ്റിന്‍റെ ഭാഗമാക്കിയതും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ്

Intro:Body:

സ്റ്റോറിയും ഇടു സഹോ

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.