ETV Bharat / bharat

കേന്ദ്ര ബജറ്റ് 2019: ഹല്‍വ ആഘോഷത്തോടെ ബജറ്റ് അച്ചടിക്ക് തുടക്കം - finance ministry

രണ്ടാം നരേന്ദ്ര മോദി  സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ജൂലൈ അഞ്ചിന് അവതരിപ്പിക്കും.

കേന്ദ്ര ബജറ്റ് 2019
author img

By

Published : Jun 23, 2019, 10:06 AM IST

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ബജറ്റ് തയാറാക്കാനുള്ള അച്ചടി നടപടികള്‍ക്ക് പതിവ് ഹല്‍വ ആഘോഷങ്ങളോടെ തുടക്കമായി. ബജറ്റ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്‌ച മുമ്പാണ് അച്ചടി നടപടികള്‍ ആരംഭിക്കുന്നത്. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍റെ നേതൃത്വത്തിലായിരുന്നു ആഘോഷ ചടങ്ങുകള്‍. വലിയ ഇരുമ്പ് ചട്ടിയില്‍ ഹല്‍വ ഉണ്ടാക്കി വിളമ്പിയതോടെ നടപടികള്‍ക്ക് തുടക്കമായി. ബജറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട നൂറോളം ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജൂലൈ അഞ്ചിന് ലോക്‌സഭയില്‍ ധനകാര്യമന്ത്രി ബജറ്റ് പ്രഖ്യാപിക്കുന്നത് വരെ ഉദ്യോഗസ്ഥര്‍ക്ക് നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് പുറത്ത്പോകാന്‍ അനുവാദം ഉണ്ടാകില്ല. മാത്രമല്ല ഇവര്‍ക്ക് ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ മറ്റുള്ളവരെ ബന്ധപ്പെടുന്നതിനും വിലക്കുണ്ട്. ബജറ്റിന്‍റെ രഹസ്യ സ്വഭാവം നിലനിര്‍ത്താനാണ് ഈ നടപടി. അതുകൊണ്ട് തന്നെ ജോയിന്‍റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, സെക്രട്ടറി എന്നീ തലത്തില്‍ ഉള്ളവരൊഴികെ ആരെയും പുറത്തേക്ക് പോകാന്‍ അനുവദിക്കില്ല. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ജൂലൈ അഞ്ചിന് അവതരിപ്പിക്കും.

Intro:Body:

https://www.indiatoday.in/budget-2019/story/halwa-ceremony-nirmala-sitharaman-finance-ministry-printing-budget-documents-starts-1554168-2019-06-22

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.