ദിസ്പൂർ : അസമിലെ ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു യുവ ക്ലാസിക്കൽ നർത്തകിക്ക് ദാരുണാന്ത്യം. ഖാർഗുലി പ്രദേശത്ത് താമസിച്ചിരുന്ന പ്രിയങ്ക ബോഡോയാണ് മണ്ണിടിച്ചിലിൽ മരിച്ചത്. നർത്തകിയുടെ വീടിന് മുകളിലേക്ക് സമീപത്തെ കുന്നിൻ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ബിരുദ വിദ്യാർഥിനിയായ ബോഡോ ഏതാനും മാസങ്ങൾക്കുള്ളിൽ ലണ്ടനിൽ പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നു. അസമിൽ തുടർച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തൊട്ടാകെ നിരവധി മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ട്.
അസമിലെ മണ്ണിടിച്ചിലിൽ യുവ ക്ലാസിക്കൽ നർത്തകിക്ക് ദാരുണാന്ത്യം - ബോഡോ
നർത്തകി വീടിന് മുകളിലേക്ക് അടുത്തുള്ള കുന്നിൻമുകളിൽ നിന്ന് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.