കൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആരോഗ്യവിദഗ്‌ധര്‍. എന്നാല്‍ ഗുരുതരാവസ്ഥ തരണം ചെയ്‌തുവെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ലെന്നും ഇപ്പോഴും അദ്ദേഹം വെന്‍റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും അധികൃര്‍ പറഞ്ഞു.
അഞ്ച് പേരടങ്ങുന്ന പ്രത്യേക ആരോഗ്യ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ശ്വാസ തടസത്തെ തുടര്‍ന്ന് ബുധനാഴ്‌ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തീര്‍ത്തും വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡില്ലെന്ന് അധികൃതര്‍ അറിയിച്ചു. 2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. 2018 ല്‍ അദ്ദേഹം സിപിഎം പോളിറ്റ് ബ്യൂറോ അംഗത്വം ഉപോക്ഷിച്ചിരുന്നു.