ETV Bharat / bharat

കൊവിഡ് ബാധിച്ച് ബിഎസ്എഫ് ജവാന്‍ മരിച്ചു

author img

By

Published : Jun 10, 2020, 4:39 PM IST

ഇതോടെ സിഎപിഎഫില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായി. ദില്ലി എയിംസില്‍ ചികിത്സയിലായിരുന്ന വിനോദ് കുമാര്‍ പ്രസാദാണ് മരിച്ചത്

BSF jawan succumbs to COVID-19; 14th death in CAPFs

ഡല്‍ഹി: 35 വയസുകാരനായ ബിഎസ്എഫ് ജവാന്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതടക്കം മൂന്നാമത്തെ ജവാനാണ് ബിഎസ്എഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇതോടെ സിഎപിഎഫില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായി. ദില്ലി എയിംസില്‍ ചികിത്സയിലായിരുന്ന വിനോദ് കുമാര്‍ പ്രസാദാണ് മരിച്ചത്. ജോലിക്കിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂണ്‍ 5ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദിന്‍റെ കൊവിഡ് 19 ഫലം ജൂണ്‍ 6ന് നെഗറ്റീവാണെന്ന് വന്നിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി വഷളായിക്കൊണ്ടിരുന്നു. ജൂണ്‍ 8ന് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് പ്രസാദ് മരിച്ചു. അന്നേദിവസം വന്ന രണ്ടാമത്തെ പരിശോധന ഫലം പോസറ്റീവായിരുന്നു. 2.5 ലക്ഷം ഉദ്യോഗസ്ഥരുള്ള സേനയില്‍ 535 ആളുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 435 പേര്‍ രോഗവിമുക്തി നേടി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.