ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ അധികാരമേറ്റു. നാലാം തവണയാണ് മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ അധികാരമേൽക്കുന്നത്. കർണാടക രാജ് ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്ച യെദ്യൂരപ്പ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും.
കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചതിനാല്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ കുമാരസ്വാമി സര്‍ക്കാര്‍ രാജിവച്ചു. ഇതോടെയാണ് യെദ്യൂരപ്പ സർക്കാർ അധികാരമേറ്റത്.