ETV Bharat / bharat

അഭിനന്ദന്‍ വീണ്ടും മിഗ്-21ന്‍റെ ചിറകേറി; ഒപ്പം വ്യോമസേന മേധാവിയും - അഭിനന്ദന്‍ വീണ്ടും മിഗ്-21ന്‍റെ ചിറകേറി; കൂടെ പറന്ന് വ്യോമസേനാധിപനും

മിഗ്-21 പറന്നുയർന്നത് പഞ്ചാബിലെ പഠാന്‍കോട്ട് എയർ ബേസില്‍ നിന്നും. ഹ്രസ്വയാത്ര 30 മിനിട്ടോളം നീണ്ടു.

അഭിനന്ദന്‍ വീണ്ടും മിഗ്-21ന്‍റെ ചിറകേറി; കൂടെ പറന്ന് വ്യോമസേനാധിപനും
author img

By

Published : Sep 2, 2019, 3:24 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനും ജനങ്ങൾക്കും ഏറെ അഭിമാനിക്കാവുന്ന മുഹൂർത്തമായിരുന്നു ഇന്ന് നടന്നത്. രാജ്യത്തിന്‍റെ അഭിമാനം വിങ് കമാൻഡർ അഭിനന്ദന്‍ വർദ്ധമാനും എയർ ചീഫ് മാർഷല്‍ ബി എസ് ധനോവയും ചേർന്ന് മിഗ്-21ന്‍റെ ചിറകിലേറി പറന്നു. പഞ്ചാബിലെ പഠാന്‍കോട്ട് എയർ ബേസില്‍ നിന്നു പറന്നുയർന്ന ഇരുവരും അര മണിക്കൂറോളം ആകാശത്ത് തുടർന്നു.

രാജ്യത്തിന്‍റെ അഭിമാനം അഭിനന്ദന്‍ വർദ്ധമാനും ഇന്ത്യന്‍ വ്യോമസേനയുടെ അവസാനവാക്ക് എയർ ചീഫ് മാർഷല്‍ ബി എസ് ധനോവയും ചേർന്ന് മിഗ്-21ന്‍റെ ചിറകിലേറി പറന്നു.

വ്യോമസേനാധിപന്‍ എന്ന നിലയില്‍ ബി എസ് ധനോവ അവസാനമായി യുദ്ധവിമാനത്തിന്‍റെ ചിറകേറുന്ന നിമിഷം കൂടിയായി ഈ അവസരം മാറി. അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കാനിരിക്കേയാണ് ഐതിഹാസികമായ ഈ നിമിഷത്തിന്‍റെ ഭാഗമായത്. താനും അഭിനന്ദനും ഒരേ തരക്കാരാണെന്നും ഞങ്ങൾക്കിടയില്‍ രണ്ട് കാര്യങ്ങളാണ് പൊതുവായിട്ടുള്ളതെന്നും അദ്ദേഹം ചരിത്ര മുഹൂർത്തത്തിന്‍റെ ഭാഗമായ ശേഷം ട്വീറ്റ് ചെയ്തു.

  • IAF Chief: Both of us have 2 things in common - 1st, both of us ejected & 2nd, both of us have fought Pakistanis. I fought in Kargil, he fought after Balakot. 3rd, I've flown with his father. It's an honour for me to do my last sortie in IAF, in a fighter aircraft, with his son. https://t.co/gqYsAX9UeO pic.twitter.com/FGP19nEc8C

    — ANI (@ANI) September 2, 2019 " class="align-text-top noRightClick twitterSection" data=" ">
പാക്കിസ്ഥാനുമായി പോരടിക്കുന്നതിനിടെ യുദ്ധവിമാനത്തില്‍ നിന്നും ഇജക്ട് ചെയ്തവരാണെന്നും തങ്ങൾ രണ്ടുപേരുമെന്ന് അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ പറയുന്നു. അഭിനന്ദന്‍റെ പിതാവിനൊപ്പം താനും പോർവിമാനത്തിലേറി ആകാശ യാത്ര നടത്തി. ഇപ്പോൾ മകനൊപ്പമെന്നും ട്വീറ്റില്‍ പറയുന്നു. മെഡിക്കല്‍ പരിശോധനക്ക് ശേഷം അഭിനന്ദനെ പടിഞ്ഞാറന്‍ മരുഭൂമിയിലെ മിഗ് 21 ബേസണ്‍ എയർ ബേസിലാണ് നിയോഗിച്ചിരിക്കുന്നതെന്ന് എയർഫോഴ്സ് വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് ശേഷം അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാകിസ്ഥാസ്ഥാന്‍റെ എഫ്-16 കഴിഞ്ഞ ഫെബ്രുവരി 27-ന് വെടിവെച്ചിട്ടിരുന്നു. ഇതിന് ശേഷം അദ്ദേഹത്തെ ഫ്ളയിങ് ഓപ്പറേഷന്‍റെ ഭാഗമാകുന്നതില്‍ നിന്നും വിലക്കിയിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഫെബ്രുവരി 27ന് നഷൗരയിലെ ഇന്ത്യന്‍ കേന്ദങ്ങളെ ആക്രമിച്ച പാകിസ്ഥാന്‍റെ എഫ്-16 വിമാനം വെടിവെച്ചിടുകയും പ്രതിരോധിക്കുകയും ചെയ്ത സ്തുത്യർഹമായ സേവനത്തിനാണ് അഭിനന്ദനെ രാജ്യം നേരത്തെ വീർചക്രപുരസ്ക്കാരം നല്‍കി ആദരിച്ചിരുന്നു.
Abhinandan Varthaman  IAF  BS Dhanoa  അഭിനന്ദന്‍ വീണ്ടും മിഗ്-21ന്‍റെ ചിറകേറി; കൂടെ പറന്ന് വ്യോമസേനാധിപനും  അഭിനന്ദന്‍ വർദ്ധമാന്‍

Intro:Body:

https://twitter.com/ANI/status/1168416723176841216

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.