പട്ന: ഗാൽവാൻ വാലി ഏറ്റുമുട്ടലിലും പുൽവാമ ആക്രമണത്തിലും വീരമൃത്യു വരിച്ച ബിഹാറിലെ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ ആക്രമണത്തിൽ ബിഹാറിലെ ജവാൻമാരും രക്തസാക്ഷികളായിരുന്നു. ഞാൻ അവരുടെ കാൽക്കൽ തല കുനിച്ച് ആദരാഞ്ജലി അർപ്പിക്കുന്നു. ആത്മനിർഭർ ഭാരതിന്‍റെ മുഖ്യസ്ഥാനം ബിഹാർ ആണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കോ വികസനത്തിനോ വേണ്ടി ബീഹാറിലെ ജനങ്ങൾ എല്ലായ്പ്പോഴും മുന്നിൽ നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആർജെഡി ഭരണത്തിന് കീഴിൽ എൻഡിഎയ്ക്ക് വിജയം ഉറപ്പാക്കാൻ സഹായിക്കുന്നതിന് പ്രധാനമന്ത്രി സംസ്ഥാന വോട്ടർമാർക്ക് നന്ദി അറിയിച്ചു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനെ പ്രധാനമന്ത്രി അനുസ്മരിച്ചു. കൊവിഡ് നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ സമയോചിതവും വേഗത്തിലുള്ളതുമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു.