ETV Bharat / bharat

ഹരിയാന-ഡൽഹി അതിര്‍ത്തി തുറക്കല്‍; ചര്‍ച്ചക്ക് ശേഷമെന്ന് ഹരിയാന മുഖ്യമന്ത്രി - Delhi border open

തലസ്ഥാന നഗരിയുടെ അതിർത്തികൾ അടുത്ത ഒരാഴ്ച കാലത്തേക്ക് അടച്ചിടുമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു

അരവിന്ദ് കെജ്‌രിവാൾ Delhi border open Haryana cm
Delhi
author img

By

Published : Jun 3, 2020, 10:39 AM IST

ചണ്ഡീഗഢ്: ദേശീയ തലസ്ഥാനവുമായി അതിർത്തികൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഡൽഹി സർക്കാരുമായി ചർച്ച ചെയ്തതിന് ശേഷമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇരു സർക്കാരുകളുടെയും പരസ്പര സമ്മതത്തോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു.
തലസ്ഥാന നഗരിയുടെ അതിർത്തികൾ അടുത്ത ഒരാഴ്ച കാലത്തേക്ക് അടച്ചിടുമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു. അവശ്യ സർവീസുകളുടെ ഗതാഗതം അനുവദിക്കും.
ആഭ്യന്തര മന്ത്രാലയം അന്തർ സംസ്ഥാന ഗതാഗതത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും പൊതുജനാരോഗ്യം കണക്കിലെടുത്ത് ഒരു സംസ്ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാം എന്നതിനാലാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.