ETV Bharat / bharat

താജ്‌മഹല്‍ സന്ദര്‍ശനത്തിനുള്ള ടിക്കറ്റില്‍ തിരിമറിയെന്ന് ആരോപണം

author img

By

Published : Nov 22, 2020, 3:51 PM IST

5000 പേർക്ക് മാത്രമാണ് ഒരു ദിവസം സന്ദർശന അനുമതിയുള്ളത്

Bulk booking of tickets in Taj Mahal push tourists to book tickets seven days ahead  ticket booking in Taj Mahal  visiting Taj Mahal  online ticket booking for visit Taj Mahal  താജ്‌മഹൽ സന്ദർശനം പുനരാരംഭിച്ചു  താജ്‌മഹൽ സന്ദർശനം  വലിയ തോതിൽ ബുക്കിങ്  ഓൺലൈൻ ടിക്കറ്റ് വിൽപന
താജ്‌മഹൽ സന്ദർശനം പുനരാരംഭിച്ചു; ഓൺലൈൻ ടിക്കറ്റ് വിൽപന പ്രതിസന്ധി സൃഷ്‌ടിക്കുന്നു

ആഗ്ര: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതിനെ തുടർന്ന് സന്ദർശനം അനുവദിച്ച താജ്‌മഹലിൽ സന്ദര്‍ശന ടിക്കറ്റില്‍ തിരിമറിയെന്ന് ആരോപണം ഉയരുന്നു. വലിയ തോതിൽ ടിക്കറ്റ് ബുക്കിങ് നടത്തി സന്ദർശകർക്ക് ഉയർന്ന നിരക്കിൽ വിൽപന നടത്തുകയാണെന്നാണ് ആരോപണം. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഒരു ദിവസം 5000 ടൂറിസ്റ്റുകൾക്ക് മാത്രമാണ് സന്ദർശന അനുമതിയുള്ളത്. ഇതിനെ തുടർന്നാണ് ഓൺലൈൻ ടിക്കറ്റ് വിൽപനയിൽ തിരിമറി നടക്കുന്നത്.

അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും സന്ദർശകർ പറയുന്നു. നിലവിൽ വലിയ തോതിലാണ് ടിക്കറ്റ് വിൽപന നടക്കുന്നതെന്നും വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളിൽ ടിക്കറ്റ് വിൽപന വർധിച്ച സാഹചര്യത്തിന് മാറ്റം വന്നെന്നും അധികൃതർ പറയുന്നു. ടിക്കറ്റ് വിൽപനയിലെ തിരിമറി അധികൃതരെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് സന്ദർശകർ പരാതിപ്പെടുന്നു. അതേ സമയം വിനോദ സഞ്ചാരികൾ ഏഴ് ദിവസത്തിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് വസന്ത് കുമാർ സ്വർണക്കർ പറഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.