ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഗന്ധർബാൽ ജില്ലയില്‍ തീവ്രവാദിയുടെ മൃതദേഹം കണ്ടെത്തി. കംഗാനിലെ വനമേഖലയിലാണ് തീവ്രവാദിയുടെ മൃതദേഹം സുരക്ഷാ സേന കണ്ടെത്തിയത്. ഇതോടെ നാല് ദിവസമായി തുടരുന്ന വെടിവെപ്പില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
സെപ്റ്റംബര്‍ 28ന് ആരംഭിച്ച ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ പാകിസ്ഥാന് പൗരനാണെന്നാണ് കരുതപ്പെടുന്നത്. സെപ്തംബര്‍ രണ്ടിന് സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ ഒരു പാക് തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.