ETV Bharat / bharat

ഡൽഹിയിൽ കാണാതായ പ്രവാസിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി

author img

By

Published : Jul 5, 2020, 10:25 AM IST

ലണ്ടനിൽ നിന്ന് തിരികെയെത്തിയ 68കാരനായ രാജേന്ദ്ര അബോട്ടിനെയാണ് കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയത്

NRI killed in Haryana  Body of missing NRI found in drain  NRI murder  Delhi NRI murder  കാണാതായ പ്രവാസിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി  ഡൽഹി  പ്രവാസി  ന്യൂഡൽഹി
കാണാതായ പ്രവാസിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി

ന്യൂഡൽഹി: പഹർഗഞ്ചിലെ ചുനാ മണ്ഡിയിൽ പ്രവാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂൺ 22ന് കാണാതായ പ്രവാസിയുടെ മൃതദേഹമാണ് ഹരിയാനയിലെ സോണിപട്ടിലെ സർദാർ ഗോഹാൻ അഴുക്കുചാലിൽ നിന്നും കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയ രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ലണ്ടനിൽ നിന്ന് തിരികെയെത്തിയ 68കാരനായ രാജേന്ദ്ര അബോട്ട് ലോക്ക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങുകയായിരുന്നു. ഇയാളെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

കേസന്വേഷണത്തിലുണ്ടായ നിഗമനത്തിൽ ജോലിക്കാരോടൊപ്പം ഇയാൾ പുറത്തേക്ക് പോയെന്നും പിന്നീട് തിരികെ വന്നില്ലെന്നും പൊലീസ് പറഞ്ഞു. വീട്ടിൽ ജോലിക്കാരിക്ക് പണം നൽകുകയും തിരികെ ചോദിച്ച രാജേന്ദ്ര അബോട്ടിനെ ജോലിക്കാരനെ ഭീഷണപ്പെടുത്തുകയുമായിരുന്നു. ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് വീട്ടുജോലിക്കാരി ഹേമ ഒറ്റക്കാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. നിലവിൽ വീട്ടുജോലിക്കാരി ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.