ETV Bharat / bharat

ഹൈദരാബാദില്‍ ആശുപത്രിയിൽ നിന്നും മൃതദേഹം കാണാതായി; ആളുമാറി സംസ്‌കരിച്ചെന്ന് ആരോപണം - Hyderabad Gandhi hospital

ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് സംഭവം

ഹൈദരാബാദ് മൃതദേഹം ഹൈദരാബാദ് ഗാന്ധി ആശുപത്രി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു Hyderabad Gandhi hospital Hyderabad body missing
മൃതദേഹം
author img

By

Published : Jun 12, 2020, 3:31 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ ഗാന്ധി ആശുപത്രിയിൽ നിന്നും കാണാതായ മൃതദേഹം ആളുമാറി മറ്റൊരു കുടുംബം സംസ്‌കരിച്ചതായി ആരോപണം. ഹൈദരാബാദിലെ ആസിഫ് നഗർ സ്വദേശി ആമിറാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച തന്‍റെ സഹോദരൻ റഷീദ് ഖാന്‍റെ മൃതദേഹം കാണാതായെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്‍റെ സഹായം തേടിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റഷീദിന്‍റെ മൃതദേഹം മറ്റൊരു കുടുംബം ബന്ധുവിന്‍റേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്‌കരിച്ചതായി വ്യക്തമാകുന്നത്. ഗാന്ധി ആശുപത്രിയിൽ വെച്ച് കൊവിഡ്‌ ബാധിച്ച് മരിച്ച മുഹമ്മദിന്‍റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ചാണ് റഷീദിന്‍റെ മൃതദേഹം അന്ത്യ കർമങ്ങൾ നടത്തി സംസ്‌കരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.