വെരാവല്‍ (ഗുജറാത്ത്): അറബിക്കടലില്‍ രൂപം കൊണ്ട ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഗുജറാത്ത് തീരത്തിനടുത്ത് ബോട്ട് മുങ്ങി കാണാതായ ആറ് മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്തി. ദിയു തീരത്തു നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ന് രാവിലെയാണ് ഇവരെ കണ്ടെത്തിയത്.
തങ്ങളുടെ ബോട്ട് മുങ്ങിയതിനാല്‍ മറ്റൊരു ബോട്ടില്‍ അഭയം തേടുകയായിരുന്നു ഇവര്‍. വൈകുന്നേരം ആറ് പേരും സുരക്ഷിതരായി തീരത്തെത്തി. ഈ മാസം നാലാമത്തെ അപകടമാണിത്. ഓഖയില്‍ നിന്നുള്ള ഒരു ബോട്ട് മുങ്ങി കാണാതായ ഏഴ് പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരാഴ്ച മുമ്പ് ഗുജറാത്തിന്റെ തീരത്ത് മാത്രം മൂന്ന് ബോട്ടുകളാണ് മുങ്ങിയത്. നാല് പേരെ കാണാതാവുകയും ചെയ്തു.