മുംബൈ: മാഡ് ജെട്ടിയിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്‌ച ഏഴ് പേരുമായി അന്ധേരിയിലെ വെർസോവ ജെട്ടിയിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാല് പേർ രക്ഷപ്പെട്ടു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ കൂപ്പർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതേസമയം ലോക്ക് ഡൗൺ ലംഘിച്ചതിനും ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ ഇല്ലാതെ സര്‍വീസ് നടത്തിയതിനും ബോട്ട് ഉടമക്കെതിരെ പൊലീസ് കേസെടുത്തു.
ബോട്ട് അപകടം; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി - കൊറോണ
ഏഴ് പേരുമായി അന്ധേരിയിലെ വെർസോവ ജെട്ടിയിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നും കാണാതായ മറ്റൊരാള്‍ക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു