മുംബൈ: കൊവിഡ് -19 കേസുകളുടെ എണ്ണം വർധിച്ചതോടെ ധാരാവി മുനിസിപ്പൽ കോർപ്പറേഷൻ 7.5 ലക്ഷം പ്രദേശവാസികളുടെ സ്ക്രീനിങ് പരിശോധന ആരംഭിച്ചു. മുകുന്ദ് നഗറിലും ധാരാവിയിലെ പരിസര പ്രദേശങ്ങളിലും സ്‌ക്രീനിങ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പരിശോധനക്കായി ഡോക്ടർമാരും മുനിസിപ്പൽ സ്റ്റാഫും അടങ്ങുന്ന സംഘം ധാരാവിയിലെ എല്ലാ വീടുകളിലും എത്തും.
പ്രദേശവാസികളുടെ ശരീര താപനിലയും വിദേശ ബന്ധങ്ങൾ എന്നിവയും സംഘം പരിശോധിക്കും. രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നവരുടെ വിവരങ്ങൾ ഉടൻ തന്നെ മുനിസിപ്പാലിറ്റിക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.