ഭുവനേശ്വർ: മഞ്ചേശ്വറിൽ സർക്കാരിന്‍റെ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ബ്ലൂ വീൽ ഹോസ്പിറ്റൽ സീൽ ചെയ്ത് ഷോ നോട്ടീസ് നൽകിയതായി സംസ്ഥാന സർക്കാർ. ജൂൺ 23ന് ഇരുപത്തിയേഴ് പോസിറ്റീവ് കേസുകൾ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്ന് എല്ലാ കോൺടാക്റ്റുകളെയും പരിശോധിക്കുകയും ക്വാറന്‍റൈൻ ചെയ്യുകയും ചെയ്തതായി സർക്കാർ വ്യക്തമാക്കി.
ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒഡീഷയിൽ 5,470 സ്ഥിരീകരിച്ച കൊവിഡ് കേസുകളുണ്ട്. ഇതിൽ 1,465 എണ്ണം സജീവ കേസുകളാണ്.