ലോക്‌ഡൗണ്‍ സമയത്ത് രക്ത ദാനം ചെയ്യാം
കൊവിഡ്-19 മഹാമാരി ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ പ്രവര്‍ത്തിക്കുന്നതിന് കാരണമായ നിരവധി പിന്തുണ സംവിധാനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണ്ട്. ബ്ലഡ് ബാങ്കുകളിലെ സ്റ്റോക്കുകൾ നികത്തുന്നതിനായി വിവിധ വ്യവസായങ്ങൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവ കാലാകാലങ്ങളിൽ നടത്തി വന്ന രക്തദാന ക്യാമ്പുകൾ കൊവിഡ്-19 പ്രതിരോധ നടപടികള്‍ തുടങ്ങിയതിന് ശേഷം കുത്തനെ താഴ്ന്നു. രക്ത ദാനം ആരോഗ്യ സംവിധാനത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ക്ക് എങ്ങനെ രക്തം ദാനം ചെയ്യാമെന്ന് തെലങ്കാനയിലെ തലസീമിയ ആൻഡ് സിക്കിൾ സെൽ സൊസൈറ്റിയിലെ പ്രധാന ഗവേഷക ഡോ സുമൻ ജെയിൻ വിവരിക്കുന്നു.
മൊബൈല്‍ ബ്ലഡ് ബാങ്ക്സ്
രക്ത ദാതാക്കള്‍ ബ്ലഡ് ബാങ്കിലേക്ക് പോകുന്നതിനുപകരം, ഭവന സമുച്ചയങ്ങള്‍ക്ക് അരികില്‍ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിയും. ഭവന സൊസൈറ്റികൾ ഇതിനകം ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. അപാര്‍ട്ട്മെന്‍റ് പോലുള്ള വലിയ പാർപ്പിട സമുച്ചയങ്ങളിൽ നിന്നും 15 മുതല്‍ 20 വരെ രക്ത ദാതാക്കളെ ലഭിക്കുന്നത് വളരെ എളുപ്പമാണ്. ഒരു ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തുന്നതിന് സാധാരണയായി കുറഞ്ഞത് 50 ദാതാക്കളെങ്കിലും ആവശ്യമാണ്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 ദാതാക്കളുടെ ഒരു ചെറിയ ക്യാമ്പ് നടത്താം.
തലസീമിയ എന്ന രക്ത സംബന്ധമായ അസുഖവും സമാനമായ മറ്റ് രക്ത വൈകല്യങ്ങളും അനുഭവിക്കുന്ന രോഗികൾക്ക് ആവർത്തിച്ചുള്ള രക്ത മാറ്റം ആവശ്യമാണ്. അതിനാൽ, ഈ രോഗികള്‍ക്ക് സ്ഥിരമായി രക്തം സംഭരിച്ചു കൊടുക്കുന്ന ബ്ലഡ് ബാങ്കുകൾ അവരുടെ രക്ത ശേഖരം നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ കൊവിഡ്-19 മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടു തന്നെ രക്തം ദാനം ചെയ്യേണ്ടത് ആവശ്യമാണെന്ന് ഡോ. സുമൻ ജെയിൻ കൂട്ടിചേര്‍ക്കുന്നു.
രക്ത ദാതാവിൻ്റെ അധിക വിശദാംശങ്ങൾ ശേഖരിക്കുക
ഈ അടുത്ത കാലത്തായി പനി, ജലദോഷം, ചുമ എന്നിവക്ക് മരുന്നു കഴിച്ച ആള്‍ക്കാരെ രക്ത ദാനത്തില്‍ പങ്കെടുപ്പിക്കാതിരിക്കുക. രക്തപ്പകർച്ചയ്‌ക്ക് മുമ്പ് ദാതാവിൻ്റെ പതിവ് ചരിത്രത്തിനു പുറമെ, പ്രാദേശിക, അന്തർദേശീയ യാത്രകളെക്കുറിച്ചും, മറ്റേതെങ്കിലും സ്ഥലത്ത് നിന്ന് വന്ന സന്ദർശകരേയും അതിഥികളെ പറ്റിയും തിരക്കുക. ദാതാവ് ധാരാളം ആളുകൾ പങ്കെടുത്ത ഏതെങ്കിലും സാമൂഹികം അല്ലെങ്കില്‍ മതപരമായ ഒത്തുചേരലുകളിൽ പങ്കെടുത്തിട്ടുണ്ടോ എന്നു അന്വേഷിക്കുക. വൈറസ് തീവ്ര പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ആളുകളെ രക്ത ദാനം നടത്തുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുക.
സമയബന്ധിതമായി രക്തപകർച്ച ഉറപ്പാക്കാൻ രോഗികൾ ദാതാക്കളെ സമീപിക്കുക
സമയബന്ധിതമായി രക്തപ്പകർച്ച ഉറപ്പാക്കാൻ ദാതാക്കളോട് അഭ്യർത്ഥിക്കാൻ ആദ്യമായി രക്ത ബാങ്കുകൾ തലസീമിയ രോഗികളോട് അഭ്യർത്ഥിക്കുക ആണ് ഇപ്പോള്‍ പല സ്ഥലങ്ങളിലും. തെലങ്കാനയില്‍ താത്പര്യമുള്ള ദാതാക്കളുടെ ആധാർ കാർഡ് വിശദാംശങ്ങൾ ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥർ പരിശോധിക്കും. രക്ത ദാനം ചെയ്യേണ്ട സ്ഥലവും, തീയതിയും, സമയവും, മറ്റ് മാര്‍ഗ നിര്‍ദേശങ്ങളും വ്യക്തമാക്കുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥർ ദാതാവിന് അയച്ചു കൊടുക്കും. ബ്ലഡ് ബാങ്കിലേക്ക് യാത്ര അനുവദിക്കാൻ ഇത് പൊലീസിനെ കാണിക്കാം. സന്ദേശം 4 മുതൽ 5 മണിക്കൂർ വരെ മാത്രമേ സാധു ആയിരിക്കുക ഉള്ളൂ. രക്ത ദാനത്തിന് ശേഷം, ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പാസ്സുമായി തിരികെ വീട്ടില്‍ പോകാം.