ETV Bharat / bharat

56 മണിക്കൂറിനുശേഷം തീയണച്ചു: മുംബൈ സിറ്റി മാളില്‍ രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു - തീപിടുത്തം വാർത്തകൾ

14 ഓളം ഫയർ എഞ്ചിനുകളും 17 ജംബോ ടാങ്കറുകളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായി അഗനിശമന സേന അറിയിച്ചു. രക്ഷാ പ്രവർത്തനത്തിനിടെ അഞ്ച് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇവരെയെല്ലാം പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രികളിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തുവെന്നും അഗ്നിശമന സേന അറിയിച്ചു.

Mumbai mall fire  Mumbai mall blaze  മുംബൈ സിറ്റി സെന്‍റർ മാൾ  തീപിടുത്തം  തീപിടുത്തം വാർത്തകൾ  മുംബൈ മാൾ തീപിടുത്തം
മുംബൈ സിറ്റി മാളിലെ തീപിടുത്തം 56 മണിക്കൂറിനുശേഷം തീ അണച്ചു
author img

By

Published : Oct 25, 2020, 12:14 PM IST

മുംബൈ: സിറ്റി സെന്‍റർ മാളിലുണ്ടായ തീപിടിത്തത്തില്‍ അഗ്‌നിശമന സേന രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു. 56 മണിക്കൂറിന് ശേഷമാണ് സമീപകാലത്ത് മുംബൈ നഗരം കണ്ട ഏറ്റവും ദൈർഘ്യമേറിയ അന്‌നിശമന രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചത്. ഈ മാസം ആദ്യം 45 മണിക്കൂർ നീണ്ട അഗ്നിശമന രക്ഷാ പ്രവർത്തനം നഗരത്തിലെ കട്‌ലറി മാർക്കറ്റിൽ നടന്നിരുന്നു. മുംബൈ സെൻട്രൽ ഏരിയയിലെ സിറ്റി സെന്‍റർ മാളിൽ വ്യാഴാഴ്‌ച രാത്രി 8.50 ഓടെയാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്‌ച പുലർച്ചെ അഞ്ചുമണിയോടെയാണ് ലെവൽ -5ൽ തീപടർന്നതെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.

14 ഓളം ഫയർ എഞ്ചിനുകളും 17 ജംബോ ടാങ്കറുകളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതായി അഗനിശമന സേന അറിയിച്ചു. രക്ഷാ പ്രവർത്തനത്തിനിടെ അഞ്ച് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇവരെയെല്ലാം പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രികളിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തുവെന്നും അഗ്നിശമന സേന അറിയിച്ചു. മുൻകരുതൽ നടപടിയായി സമീപപ്രദേശങ്ങളിൽ നിന്നും 3,500 ഓളം പേരെ ഒഴിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.