ചെന്നൈ: 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ചെന്നൈയിലെ കെമിക്കൽ വെയർഹൗസിലുണ്ടായ തീ നിയന്ത്രണവിധേയമാക്കി. ശനിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് ചെന്നൈയിലെ മാധവരം കെമിക്കല്‍ വെയർഹൗസില്‍ തീ പിടിത്തമുണ്ടായത്. 100 കോടി രൂപയുടെ അസംസ്‌കൃത വസ്‌തുക്കൾ തീപിടിത്തത്തില്‍ നശിച്ചതായി അധികൃതര്‍ അറിയിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയതിന് അഗ്നിശമന സേനാംഗങ്ങളെ ഡിജിപി സി.സൈലേന്ദ്ര ബാബു അഭിനന്ദിച്ചു. 36 അഗ്നിശമന ടെൻഡറുകളും 500 ഉദ്യോഗസ്ഥരും തീ അണക്കാനായി പ്രവര്‍ത്തിച്ചു. തീപിടിത്തതിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
കെമിക്കൽ വെയർഹൗസിലെ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി - തീ നിയന്ത്രണവിധേയമാക്കി
ചെന്നൈയിലെ മാധവരം കെമിക്കല്‍ വെയർഹൗസിലാണ് തീ പിടിത്തമുണ്ടായത്.
![കെമിക്കൽ വെയർഹൗസിലെ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി massive fire in Chennai Fire and Rescue Services in Chennai Blaze at chemical warehouse in Chennai തീപിടിത്തം വെയർഹൗസിലെ തീപിടിത്തം തീ നിയന്ത്രണവിധേയമാക്കി ചെന്നൈ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6261705-151-6261705-1583102346087.jpg?imwidth=3840)