ബംഗളൂരു രാജരാജേശ്വരി നഗർ കോണ്‍ഗ്രസ്സ് എംഎല്‍എ മുനിരത്നയുടെ വീടിന് സമീപം ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ എംഎല്‍എയുടെ വീട്ടു ജോലിക്കാരൻ കൊല്ലപ്പെട്ടു. വെങ്കടേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെ എംഎല്‍എയുടെ വീടിന് സമീപത്തെ കാര്‍ പാര്‍ക്കിങ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തില്‍ സമീപത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ ടി സുനൽ കുമാർ, സെൻട്രൽ ഡി.സി.പി ഡി ദേവരാജൻ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ച വെങ്കടേഷ് ധോഹിഘട്ടലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മകളും എം എല്‍ എയുടെ വീട്ടിലെ ജോലിക്കാരിയാണ്.