ന്യൂഡല്‍ഹി: ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നാലു മാസം മുമ്പാണ് നദ്ദ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. അദ്ദേഹത്തിന് ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡല്‍ഹിയിലെ വസതിയില്‍ ഉള്‍പ്പെടെ 24 മണിക്കൂറും സി.ആര്.പി.എഫ് കമാന്‍ഡോകളുടെ കാവലുണ്ടാകും. 35 സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. പല ഷിഫ്റ്റുകളിലാവും ഇവര്‍ ജോലി ചെയ്യുക.