ETV Bharat / bharat

ബിജെപി പ്രവർത്തകന്‍റെ കൊലപാതകം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ - കൊലപാതകം

ബിജെപി പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ എട്ട് പേരെ അറസ്റ്റ് ചെയ്തു.

CBI detains former Congress Minister Vinay Kulkarni  ബെംഗളൂരു  ബിജെപി പ്രവർത്തകൻ  യോഗേഷ് ഗൗഡ  കോൺഗ്രസ് നേതാവ്  വിനയ് കുൽക്കർണി  സിബിഐ  vinay kulkarni  former Minister and Congress leader  Dharwad  ധാർവാഡ്  murder  കൊലപാതകം  bengaluru
ബിജെപി പ്രവർത്തകന്‍റെ കൊലപാതകം; കോൺഗ്രസ് നേതാവ് വിനയ് കുൽക്കർണി അറസ്റ്റിൽ
author img

By

Published : Nov 5, 2020, 10:04 AM IST

Updated : Nov 5, 2020, 11:38 AM IST

ബെംഗളൂരു: ബിജെപി പ്രവർത്തകനായ യോഗേഷ് ഗൗഡയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിനയ് കുൽക്കർണി അറസ്റ്റിൽ. ധാർവാഡിലെ വീട്ടിൽ നിന്നാണ് വിനയ് കുൽക്കർണിയെ സിബിഐ അറസ്റ്റ് ചെയ്തത്.

2016 ജൂൺ 15 നാണ് ബിജെപി താലൂക്ക് പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡ ജിംനേഷ്യത്തിന് പുറത്തു വച്ച് കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ കൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ച് ധാർവാഡ് സ്വദേശികളായ ആറു പേർക്കെതിരെ 2016 സെപ്റ്റംബറിൽ ലോക്കൽ പൊലീസ് കുറ്റപത്രം നൽകി. തുടർന്ന് 2019 സെപ്റ്റംബറിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ എട്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ ഏഴുപേർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലും ഒരാൾ ജാമ്യത്തിലിറങ്ങിയിരിക്കുകയുമാണ്.

Last Updated : Nov 5, 2020, 11:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.