റായ്പൂര്‍: തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നിറവേറ്റുന്നതിന്‍റെ ഭാഗമായി ബിജെപി അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ പോകുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്തതുപോലെ രാമന്‍റെ ജന്മസ്ഥലത്ത് മഹാക്ഷേത്രം പണിയാന്‍ പോകുന്നു. മറ്റു ചില പാര്‍ട്ടികള്‍ ഈ കാര്യം പറഞ്ഞ് പരിഹാസിക്കാറുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും ക്ഷേത്രം പണിയുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. ദേശീയ തലത്തില്‍ ദേശീയ പൗരന്മാരുടെ രജിസ്റ്റര്‍ (എന്‍ആര്‍സി) അവതരിപ്പിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞു. ജാർഖണ്ഡില്‍ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ 13 നിയോജകമണ്ഡലങ്ങളില്‍ പോളിങ് നടന്നു. തെരഞ്ഞെടുപ്പിന്‍റെ മറ്റ് നാല് ഘട്ടങ്ങള്‍ ഡിസംബര്‍ 6, 12, 16, 20 തീയതികളില്‍ നടക്കും.