ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു - വെടിയേറ്റ് മരിച്ചു

ബറേലിയിലെ ബിജെപി ന്യൂനപക്ഷ സെല്ലിന്‍റെ വൈസ് പ്രസിഡന്‍റാണ് മരിച്ചത്.

BJP leader shot dead  Yunus Ahmad Dumpy death  land dispute  Bharatiya Janata Party  Bareilly bjp leader  UP BJP leader shot dead  ഉത്തര്‍പ്രദേശ് ക്രൈം  ബിജെപി നേതാവ്  വെടിയേറ്റ് മരിച്ചു  ബറേലി ക്രൈം
ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
author img

By

Published : Apr 15, 2020, 12:09 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. യൂനുസ് അഹമ്മദ് ഡംപി എന്നയാളാണ് ചൊവ്വാഴ്‌ച്ച അര്‍ധരാത്രി വീട്ടുമുറ്റത്ത് വെടിയേറ്റ് മരിച്ചത്. ബറേലിയിലെ ബിജെപി ന്യൂനപക്ഷ സെല്ലിന്‍റെ വൈസ് പ്രസിഡന്‍റാണ് . നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

സിറാജുദ്ദീൻ, ഇസാമുദ്ദീൻ, ആസിഫ് എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അഹമ്മദ് ഡംപിയുടെ കുടുംബം ആരോപിച്ചു. ഇവരുമായി ഭൂമിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. രണ്ട് കൊല്ലം മുമ്പ് ബറദാരി പൊലീസ് സ്റ്റേഷനില്‍ അഹമ്മദ് ഡംപി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. അക്രമികൾ നാല് പേരും സംഭവ ശേഷം ഓടി രക്ഷപ്പെട്ടതായി അഹമ്മദ് ഡംപിയുടെ കുടുംബാഗം അറിയിച്ചു. എസ്‌.പി ശൈലേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.