ലഖ്‌നൗ: മുൻ വിദ്യാർഥി നേതാവും ബിജെപി പ്രവർത്തകനുമായ കബീർ തിവാരി (26) വെടിയേറ്റ് മരിച്ചു. എപിഎൻ കോളജ് മുൻ യൂണിയൻ നേതാവായിരുന്ന ഇയാൾ രാവിലെ 10 മണിയോടെ മാൽവിയ റോഡിലെ രഞ്ജിത് ക്രോസിംഗിലാണ് ആക്രമണത്തിനിരയായത്. ജില്ലാ ആശുപത്രിയിൽ നിന്നും ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിലാണ് മരണപ്പെട്ടത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്പിൽ മൃതദേഹവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിനിടെ വിദ്യാർഥികൾ പൊലീസ് ബൈക്കും 15 റോഡ്‌വേ ബസുകളും ജീപ്പും തകർത്തു. രണ്ടു പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച ശേഷം ഐജി ബസ്തി അശുതോഷ് കുമാർ പറഞ്ഞു.