കൊല്‍ക്കത്ത: ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന മുൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) മന്ത്രി രാജിബ് ബാനർജിക്ക് ഇനി മുതല്‍ പശ്ചിമ ബംഗാളിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ വൈ പ്ലസ് സുരക്ഷയും ലഭിക്കും. സുരക്ഷ ഒരുക്കാൻ കേന്ദ്ര റിസർവ് പോലീസ് സേനയോട് (സിആർപിഎഫ്) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പശ്ചിമ ബംഗാൾ സർക്കാരിൽ വനം മന്ത്രിയായിരുന്ന ബാനർജി ജനുവരി 29 ന് പശ്ചിമ ബംഗാൾ നിയമസഭയിലെ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.ടിഎംസിയിൽ നിന്ന് രാജിവച്ച ഉടൻ ബാനർജിയും മറ്റ് രണ്ട് ടിഎംസി എംഎൽഎമാരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു . സുവേന്ദു അധികാരി ഉൾപ്പടെയ നിരവധി ടിഎംസി നേതാക്കൾ ബിജെപിയിൽ ചേരാനായി പാര്‍ട്ടി വിട്ടിരുന്നു.