ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ പോകവെയാണ് ഖുശ്‌ബുവിനെയും സംഘത്തെയും പൊലീസ് തടഞ്ഞത്. മനുസ്‌മൃതിയുമായി ബന്ധപ്പെട്ട് വികെസി നേതാവ് തിരുമവലവൻ എംപി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. എന്നാൽ കൊവിഡ് പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി സമരത്തിന് അനുമതി നിഷേധിച്ചിരുന്നു.
അതേസമയം ഇത് വിവേചനമാണെന്ന് ഖുശ്‌ബു പ്രതികരിച്ചു. തീർത്തും സമാധാനപരമായി പ്രതിഷേധിക്കുന്നതിന് ഭരണഘടന നൽകുന്ന ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും ഖുശ്‌ബു ചേദിച്ചു.